Skip to main content

കൊവിഡ്: ജില്ലയില്‍ 173 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 173 പേര്‍ക്ക് കൂടി ഇന്നലെ (സപ്തംബര്‍ 16) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4384 ആയി.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 63 പേരും സിഎഫ്എല്‍ടിസി പാലയാട്,  റയിന്‍ബോ ഹോട്ടല്‍ ജിം കേയര്‍ എന്നിവിടങ്ങളില്‍ നിന്ന് 14 പേര്‍ വീതവും എംഐടി ഡിസിടിസി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് 13 പേര്‍ വീതവുമാണ് രോഗമുക്തരായത്. പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 11 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രി, സ്‌പോര്‍ട്‌സ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ എട്ട് പേര്‍ വീതവും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും രോഗമുക്തരായിട്ടുണ്ട്.
സെഡ് പ്ലസ് സിഎഫ്എല്‍ടിസി, ഹോം ഐസോലേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും മിംസ് കണ്ണൂരില്‍ നിന്ന് നാല് പേരും  രോഗമുക്തി നേടി. തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്ന്  പേരും  ആയുര്‍വേദ സിഎഫ്എല്‍ടിസിയില്‍ നിന്ന് രണ്ട് പേരും ആസ്റ്റര്‍ മിംസില്‍ നിന്ന് ഒരാളും  രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി

date