മൂത്തേടം ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന് സ്വന്തം കെട്ടിടം
മൂത്തേടം ഗ്രാമപഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഇനി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പി.വി അന്‍വര്‍ എം.എല്‍.എ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ചോളമുണ്ട വാര്‍ഡില്‍ കാരപ്പുറം - കുറ്റിക്കാട് റോഡില്‍ 14 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം ഒരുക്കിയത്. ഒരു വര്‍ഷം മുമ്പ് വാടക കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 18 കുട്ടികളാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, ആരോഗ്യ പരിപാലനം, തൊഴില്‍ വികസനം എന്നിവ ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.ടി റെജി, സ്ഥിരം സമിതി ചെയര്മാന് എന്‍.പി മജീദ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments