Skip to main content

മൂത്തേടം ഗ്രാമപഞ്ചായത്തില്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍

 

മൂത്തേടം ഗ്രാമപഞ്ചായത്തില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവണ്‍മെന്റ് മാനേജ്—മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) സോഫ്റ്റ്വെയര്‍ വിന്യസിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പിവി അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ  നൂറുദിന കര്‍മ പരിപാടിയിള്‍ ഉള്‍പ്പെട്ട ഐ.എല്‍.ജി.എം.എസ്  സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് മൊബൈലില്‍ അപേക്ഷയും പരാതിയും നല്‍കാനാവും. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും കഴിയും.

ജനനമരണ, വിവാഹ രജിസ്ട്രേഷനുകള്‍, സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍, എംജിഎന്‍ആര്‍ഇജിഎസ് തുടങ്ങി ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന എല്ലാവിധ സേവനങ്ങളും ഒറ്റ സോഫ്റ്റ്വെയറിലൂടെ എവിടെ നിന്നും അപേക്ഷിക്കുന്നതിനും ഓണ്‍ലൈനായി ലഭിക്കുന്നതിനും കഴിയാവുന്ന രീതിയിലാണ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്  സി.ടി രാധാമണി, വൈസ് പ്രസിഡന്റ്  എ.ടി റെജി, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date