മൂത്തേടം പഞ്ചായത്തിലെ ഒന്‍പത് റോഡുകള്‍ നവീകരിക്കുന്നു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂത്തേടം പഞ്ചായത്തിലെ ഒന്‍പത് റോഡുകള്‍ നവീകരിക്കുന്നു. റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.വി അന്‍വര്‍ എം.എല്‍.എ നിര്‍ഹിച്ചു. 1.31 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വാര്‍ഡ് നാലിലെ പൂവ്വത്തിചോല - കെ.ടി പടി റോഡ്, വാര്‍ഡ് 14 ലെ മുപ്പിനി മൂര്‍ഖന്‍പടി - പുഴക്കടവ് റോഡ് എന്നിവയ്ക്ക് 12 ലക്ഷം രൂപ വീതവും വാര്‍ഡ് 13 ലെ കാറ്റാടി മൃഗാശുപത്രി - മരംവെട്ടിച്ചാല്‍ റോഡ്, വാര്‍ഡ് 13, 15 ലെ മരംവെട്ടിച്ചാല്‍-മൂച്ചിപരത ബൈപ്പാസ് റോഡ് എന്നിവയ്ക്ക് 15 ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയിരിക്കുന്നത്. വാര്‍ഡ് എഴ്, നാല് ബാലംകുളം- ചോളമുണ്ട റോഡ്, വാര്‍ഡ് അഞ്ച് പൂങ്കുളംകൈ-എറയംതാങ്ങി എസ്.ടി കോളനി -പി.എച്ച്.സി റോഡ് എന്നിവയ്ക്ക് 20 ലക്ഷം രൂപ വീതവും വാര്‍ഡ് 12 വരക്കോട്- മൂത്തേടം ബൈപ്പാസ് റോഡിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വാര്‍ഡ് 15 മരത്തിന്‍കടവ് കോട്ടകുന്ന് റിങ് റോഡിന് 13 ലക്ഷം രൂപയും വാര്‍ഡ് എട്ട്, വട്ടപ്പാടം -നാരങ്ങാമൂല റോഡിന് 14 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
- Log in to post comments