Skip to main content

ഗതാഗത നിയന്ത്രണം

 

 

 

കല്‍പ്പത്തൂര്‍ - വെളളയൂര്‍ - കാപ്പുമ്മല്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി  തീരുന്നതു വരെ ഇതുവഴിയുള്ള വാഹന ഗതാഗം ഭാഗികമായി നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എ്ഞ്ചിനീയര്‍ അറിയിച്ചു.

ചാലിക്കര - പുളിയോട്ടുമുക്ക് - അവറാട്ടുമുക്ക് റോഡില്‍ കലുങ്ക് നിര്‍മ്മാണ  പ്രവര്‍ത്തി തീരുന്നതു വരെ ചാലിക്കര - പുളിയോട്ടുമുക്ക് റോഡില്‍ വാഹന ഗതാഗം ഭാഗികമായി നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മുക്കം- കുറ്റിപ്പാല -വെസ്റ്റ് മാമ്പറ്റ റോഡില്‍ വെസ്റ്റ് മാമ്പറ്റ അങ്ങാടിക്കു സമീപം നടക്കുന്ന ഡ്രൈനേജ് പ്രവൃത്തികള്‍ തീരുന്നതുവരെ കോഴിക്കോട് ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാമ്പറ്റ അങ്ങാടിയില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് മുക്കം ബൈപ്പാസില്‍ പ്രവേശിച്ച് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു.
 മുക്കം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കയ്യിട്ടാപ്പൊയില്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മാമ്പറ്റ അങ്ങാടിയില്‍ പ്രവേശിച്ച് പോകണം.

date