Skip to main content

കുക്ക് താല്‍കാലിക ഒഴിവ്

 

 

 

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ സംവരണം ചെയ്ത കുക്ക് തസ്തികയില്‍  താല്‍കാലിക ഒഴിവുണ്ട്.  കപ്പലിലോ കര/വ്യോമസേന ക്യാമ്പുകളിലോ തുറമുഖ വകുപ്പിലോ കുക്കായി ജോലി ചെയ്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  എഴുത്തും വായനയും അറിഞ്ഞിരിക്കണം.   ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിലുള്ളവര്‍ക്ക് എല്ലാത്തരത്തിലുള്ള ഭക്ഷണവും പാകം ചെയ്തു നല്‍കണം.  ശമ്പള നിരക്ക്: 16,500 - 43,800 രൂപ.  പ്രായപരിധി 2018 ജനുവരി ഒന്നിന് 18-41 വയസ്സ്.  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
 

date