Post Category
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (എസ്.കെ.ആര് ലോഡ്ജ് മുതല്‍ വട്ടക്കാവ് ഭാഗം വരെ), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (ഏനാത്ത് ടൗണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പേട്ട ജംഗ്ഷന് മുതല്‍ ചെമ്പന്‍ മുഖം വരെയും, കോയിക്കല്‍പ്പടി മുതല്‍ വര്‍ക്ക്ഷോപ്പ് വരെയും) എന്നിവിടങ്ങളില്‍ 7 ദിവസത്തേക്കു കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
date
- Log in to post comments