മലബാര്‍ ദേവസ്വം ബോര്‍ഡ് ധനസഹായം
മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഡിവിഷനു കീഴില്‍ വരുന്ന ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും 2020 ആഗസ്റ്റ് വരെയുളള പ്രതിമാസ ധനസഹായം വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സെപ്തംബര്‍ 25 നകം കോഴിക്കോട് സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണറുടെ ഓഫീസില്‍ ഇ മെയില്‍ വഴിയോ നേരിട്ടോ ഹാജരാക്കണമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി എന്നിവ അടക്കമുളള ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് ഹാജരാക്കേണ്ടത്. ഇതുവരെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്തവര്‍ അതും നല്‍കണം. ഇ മെയില്‍ വിലാസം: acmdbkozhikode@gmail.com. ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കില്ല.
- Log in to post comments