Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഇന്ന് (സെപ്തംബര്‍ 19) രാവിലെ 10 മണി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

  ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.   ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 500 രൂപ (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ)  രജിസ്ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം.       ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500  രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200  രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം.  തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം.    വിശദവിവരങ്ങള്‍  www.ihrd.ac.in  ലഭ്യമാണ്.

 

date