Post Category
അരികുളം പഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം നടത്തി
സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിലെ പ്രവർത്തന മികവിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിക്ക് അരിക്കുളം പഞ്ചായത്ത് അർഹത നേടി.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ശുചിത്വ പ്രഖ്യാപനം നടത്തി. 100ൽ 83 മാർക്ക് ലഭിച്ചാണ് പഞ്ചായത്ത് സർക്കാരിൻ്റെ ശുചിത്വ പദവിക്ക് അർഹത നേടിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി രാധ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം ഉണ്ണി, സെക്രട്ടറി കെ സുന്ദരൻ, ബീന പി. കെ, എ.കെ.ൻ അടിയോടി, പി ഗീതാ ദേവി, എ. എം സുഗതൻ മാസ്റ്റർ, പ്രദീപൻ കണ്ണമ്പത്, ബിജു മാസ്റ്റർ, പ്രകാശൻ എം.കെ ലത തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments