Skip to main content

സന്നദ്ധസേന ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്ന്(22)

പത്തനംതിട്ട ജില്ലയിലെ സന്നദ്ധസേനയില്‍ രജിസ്റ്റര്‍ ചെയ്ത് വിജയകരമായി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 325 വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് (22) രാവിലെ കളക്ടറേറ്റില്‍ നടക്കും.
ആദ്യഘട്ടത്തില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 325 വിദ്യാര്‍ഥികള്‍ക്കാണ്  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അറിയിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതതു താലൂക്കുകളില്‍ നിന്നും ഇന്ന്(22) ഉച്ചക്കുശേഷം സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക.

date