Post Category
വാഹന ലേലം
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പെരുവണ്ണാമൂഴി, മേപ്പയ്യൂര്‍, കുറ്റ്യാടി, കൊയിലാണ്ടി, എടച്ചേരി പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുളളതും അവകാശികള്‍ ഇല്ലാത്തതുമായ 45 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡ് മുഖേന ഇ ഓക്ഷന് വഴി ഒക്ടോബര്‍ 28 ന് രാവിലെ 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തുമെന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു. താത്പര്യമുളളവര്‍ക്ക് spkkd...@kerala.gov.in എന്ന വെബ്സൈറ്റില്‍ എംഎസ്ടിസി ലിമിറ്റഡ് നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0496 2523031.
date
- Log in to post comments