Post Category
ഹിന്ദി ഡിപ്ലോമ കോഴ്സ്
പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന അപ്പര്‍ പ്രൈമിറ സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടു കൂടിയുളള പ്ലസ് ടൂ അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്, സാഹിത്യവിശാരദ്, രാഷ്ട്രഭാഷാ പ്രവീണ്‍, സാഹിത്യാതാര്യ എന്നിവ യോഗ്യതയായി പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്സിപ്പാല് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ സെപ്തംബര്‍ 25നകം അയക്കേണ്ടതാണ്. ഫോണ്‍: 8547126028
date
- Log in to post comments