Post Category
ലോകായുക്ത പ്രത്യക സിറ്റിംഗ് 29 നും 30 നും
കേരള ലോകായുക്തയുടെ പ്രത്യേക സിറ്റിംഗ് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ 29 നും 30 നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ ഒന്നുവരെയുള്ള സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. അടിയന്തര ഹിയറിംഗിനുള്ള അപേക്ഷ ഈ ആഴ്ചയിലെ അവസാന പ്രവൃത്തിദിനം വൈകിട്ട് മൂന്നിന് മുമ്പ് ലഭിക്കണം. സിറ്റിംഗിൽ പരിഗണിക്കുന്ന കേസുകളുടെ വിവരം 26 ന് വൈകിട്ട് അഞ്ചിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സിറ്റിംഗിൽ പങ്കെടുക്കാനുളള ഗൂഗിൾ മീറ്റ് ലിങ്ക് പരാതിക്കാരുടെ മൊബൈൽ നമ്പരുകളിൽ ലഭ്യമാക്കും. പുതിയ പരാതികൾ registrar.keralalokayukta@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കാം.
പി.എൻ.എക്‌സ്. 3212/2020
date
- Log in to post comments