Skip to main content

മൂടാടി ഗ്രാമപഞ്ചായത്തിൽ മൂന്ന് പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു

 

 

മൂടാടി ഗ്രാമപഞ്ചായത്തിൽ മൂന്ന് പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു. താവോടി പൊയിൽ ഹിൽബസാർ റോഡ്, പാലക്കുളം ഉരുപുണ്യകാവ് റോഡ് പ്രവൃത്തി, പുളിയാട്ടു കുന്നുമ്മൽ ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതി നവീകരണം എന്നിവയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ നിർവഹിച്ചു. താവൊടി പൊയിൽ ഹിൽബസാർ റോഡിന് 15 ലക്ഷവും പാലക്കുളം ഉരുപുണ്യകാവ് റോഡ് പ്രവൃത്തിക്ക് അഞ്ച് ലക്ഷവും പുളിയോത്ത് കുന്ന് ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതിക്ക് അഞ്ച് ലക്ഷവുമാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
2015_20 സാമ്പത്തിക വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി വകയിരുത്തിയത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ പി.വി. ഗംഗാധരൻ, സത്യൻ കാട്ടിൽ, പ്രേമലത, സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

date