Skip to main content

സി.പി.സി.ആര്‍.ഐയുടെ മേല്‍ത്തരം തെങ്ങിൽ തൈകൾ വിതരണം ചെയ്യുന്നു

 

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സി.പി.സി.ആർ.ഐ ഉൽപാദിപ്പിച്ചു നൽകുന്ന ഗുണനിലവാരമുള്ള മേൽത്തരം ഡബ്‌ളിയു.സി.ടി, ഹൈബ്രിഡ്, സെഗ്രിഗെന്റ് ഇനത്തിൽപ്പെട്ട തെങ്ങിൽ തൈകൾ ജില്ലയിലെ തിരഞ്ഞെടുത്ത കൃഷിഭവനുകൾ വഴി വിതരണം ചെയ്യുന്നു.തൈ ഒന്നിന് ഡബ്‌ളിയു.സി.ടി-100 രൂപ, സെഗ്രിഗെന്റ് -100 രൂപ, ഹൈബ്രിഡ്- 250രൂപയും ആണ് വില. താൽപര്യമുള്ള കർഷകർ കരം അടച്ച രസീത് സഹിതം അതത് കൃഷിഭവനിൽ തൈകൾ കൈപ്പറ്റാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ചേർത്തല സൗത്ത്, തണ്ണീർമുക്കം, മാരാരിക്കുളം സൗത്ത്, മണ്ണഞ്ചേരി, മുട്ടാർ, കാവാലം, രാമങ്കരി, പുളിങ്കുന്ന്, കരുവാറ്റ, അമ്പലപ്പുഴ തെക്ക്, തകഴി, ചെന്നിത്തല, തെക്കേക്കേര, തഴക്കര, നൂറനാട്, പാലമേൽ,ഭരണിക്കാവ്, ചുനക്കര, വള്ളികുന്നം, താമരക്കുളം, ബുധനൂർ, പാണ്ടനാട്, പള്ളിപ്പാട്, കുമാരപുരം, കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, ചിങ്ങോലി, ചെറുതന, വിയപുരം, ആറാട്ടുപുഴ, ചേപ്പാട്, ദേവികുളങ്ങര, പത്തിയൂർ, കൃഷ്ണപുരം, മുതുകുളം, കണ്ടല്ലൂർ എന്നീ കൃഷിഭവനുകളിൽ വിതരണം ചെയ്യും. ഫോൺ: 9446364626.

date