Skip to main content

കൈവല്യ സ്വയംതൊഴിൽ പദ്ധതി:എഗ്രിമെന്റ് നൽകണം

 

ആലപ്പുഴ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായുളള 'കൈവല്യ' സ്വയംതൊഴിൽ പദ്ധതിയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുളളവർ 200 രൂപ മുദ്രപത്രത്തിൽ എഗ്രിമെന്റ് സമർപ്പിക്കണം. ഇതുസംബന്ധിച്ചുളള നിർദ്ദേശങ്ങളും എഗ്രിമെന്റിന്റെ മാതൃകയും അടങ്ങിയ എസ്സ്.എം.എസ്സ് സന്ദേശം അപേക്ഷകർ നൽകിയിട്ടുളള മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്. അപേക്ഷകന്റെ പേരിൽ വാങ്ങിയ 200 രൂപ മുദ്രപത്രത്തിൽ എഗ്രിമെന്റ് പൂർണ്ണമായി ടൈപ്പുചെയ്ത് ഒപ്പുകൾ/വിരലടയാളം മാത്രം മഷിയിൽ രേഖപ്പെടുത്തി ആധാർ കാർഡിന്റെയും സീറോബാലൻസ് അല്ലാത്ത ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെയും പകർപ്പും സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സെപ്റ്റംബർ 30 നകം സമർപ്പിക്കണം. സർക്കാരിന്റെ 100 ദിനകർമ്മപദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ടതിനാൽ സ്വന്തമായുളളതോ, അടുത്തുളള അക്ഷയകേന്ദ്രത്തിലെയോ ഇന്റർനെറ്റ് കഫേകളിലെയോ ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, നിശ്ചിത സമയപരിധിക്കുളളിൽ രേഖകൾ സമർപ്പിക്കണം.

date