Skip to main content

മാവൂര്‍ പഞ്ചായത്തില്‍ 1.28 കോടിയുടെ റോഡ് പ്രവർത്തികള്‍  ഉദ്ഘാടനം ചെയ്തു

 

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 1.28 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ അനുവദിച്ച തൊണ്ടിയേരി കളരിക്കല്‍താഴം റോഡ്, 40 ലക്ഷം രൂപ ഭരണാനുമതി ലഭ്യമാക്കിയ ചിറക്കൽ വീട്ടിക്കാട്ട് ഹൈസ്കൂള്‍ റോഡ് എന്നീ പ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചത്.

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിമൂന്ന് റോഡുകള്‍ക്കായി 2.85 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.

 

മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത് അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഇ.ടി സുനീഷ്, കെ.ഉസ്മാന്‍, രാജി ചെറുതൊടികയില്‍, പുതുക്കുടി സുരേഷ്, കവിതാ ഭായ്, വി ബാലകൃഷ്ണൻ നായർ, എം ധർമ്മജൻ, ടി.പി ചെറുപ്പ, കെ ശങ്കരനാരായണൻ, ടി ഉമ്മർ മാസ്റ്റർ, കെ.പി ശ്രീധരൻ, സി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

 

date