Skip to main content

സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് ക്യാഷ് പ്രൈസ്

 

 

 

 കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് 2019 നവംബറില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ /സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍     എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതിന് അപേക്ഷ  ക്ഷണിച്ചു.  അപേക്ഷകള്‍ ഒക്ടോബര്‍ ഒന്‍പതിനകം സ്ഥാപനമേധാവി മുഖേന പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍ക്ക് ലഭ്യമാക്കണം.   അപേക്ഷ ഫോം ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭ്യമാണ്.  അപേക്ഷകള്‍ അയക്കേണ്ട വിലാസം - ചീഫ് പബ്ലിസിറ്റി ഓഫീസര്‍ , പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനക നഗര്‍, തിരുവനന്തപുരം-695003.

date