Skip to main content

കായംകുളം കൺസ്യുമർ ഫെഡ് ശുശ്രുഷ ലാബ് ആധുനികരീതിയിൽ പുനരാരംഭിച്ചു

 

ഇ -ത്രിവേണി സ്റ്റേഷനറി സെന്റർ പ്രവർത്തനമാരംഭിച്ചു 

ആലപ്പുഴ: കായംകുളം ത്രിവേണിയോട് ചേർന്ന് തുടങ്ങുന്ന ഇ -ത്രിവേണി സെന്റർ, കായംകുളം മുനിസിപ്പൽ ബിൽഡിംഗ്‌ കോംപ്ലക്സിൽ  പ്രവർത്തിച്ചിരുന്ന കൺസ്യുമർ ഫെഡിൻറെ വിപുലീകരിച്ച 'ശുശ്രുഷ ലാബ് ' എന്നിവയുടെ ഉദ്ഘാടനം അഡ്വ യു പ്രതിഭ എംഎൽഎ നിർവഹിച്ചു. കുറഞ്ഞ ചിലവിൽ എല്ലാ ലബോറട്ടറി പരിശോധനകളും മറ്റ്‌ അനുബന്ധ പരിശോധനകളും നടത്തുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. മെഷീൻ തകരാറിനെ തുടർന്ന് പ്രവർത്തനം നിലച്ചിരുന്ന ലാബ്, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും അഡ്വ.  യു പ്രതിഭ എം എൽ എ യുടെയും ശ്രമഫലമായിട്ടാണ്  പുനരാരംഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലേക്കാൾ കുറഞ്ഞ നിരക്കിൽ എല്ലാവിധ ലബോറട്ടറി ടെസ്റ്റുകളും ഇവിടെ ചെയ്തുകൊടുക്കും. 

എല്ലാവിധ സ്റ്റേഷനറി സാധനങ്ങളും വിപണി വിലയെക്കാൾ കുറഞ്ഞ എം ആർ പി യിൽ ലഭ്യമാക്കുന്ന ഇ -ത്രിവേണി സ്റ്റേഷനറി സെന്ററും കായംകുളം ത്രിവേണിയോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു. ഈ സെന്ററിലൂടെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക്  ടെൻഡർ കൂടാതെ തന്നെ നിത്യോപയോഗ സാധനങ്ങളും സ്റ്റേഷനറി ഇനങ്ങളും വാങ്ങാം. 

കായംകുളം നഗരസഭ ചെയർമാൻ അഡ്വ എൻ ശിവദാസൻ അധ്യക്ഷത വഹിച്ചു. കൺസ്യുമർ ഫെഡ് റീജിയണൽ ഡയറക്ടർ ആർ ജയകുമാർ, കൺസ്യുമർ ഫെഡ് ഡയറക്ടർ ബോർഡ് അംഗം മധുസൂദനൻ , കായംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ ആർ ഗിരിജ, കായംകുളം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ യു മുഹമ്മദ്, നഗരസഭ കൗൺസിലർമാരായ ഷീബ ദാസ്, ഡി അശ്വിനിദേവ്, ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു.

date