ചെമ്മരുതി പഞ്ചായത്തിലെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട് സാംസ്‌കാരിക നിലയത്തില്‍ വി. ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികവുറ്റ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ചെമ്മരുതി പഞ്ചായത്ത് മറ്റു ഗ്രാമ പഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും മത്സര പരീക്ഷകള്‍ക്ക് പങ്കെടുക്കുന്നതിനും ഡിജിറ്റല്‍ ലൈബ്രറി പ്രയോജനപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.
ആയിരത്തോളം മലയാള പുസ്തകങ്ങള്‍, മെഡിക്കല്‍ - എഞ്ചിനീയറിങ് എന്‍ട്രന്‍സ് ചോദ്യോത്തരങ്ങള്‍, പി.എസ്.സി, ബാങ്ക് പരീക്ഷ ചോദ്യോത്തരങ്ങള്‍, ഇംഗ്ലീഷ് ഭാഷ സഹായി എന്നിവ ഉള്‍പ്പെടെ രണ്ടായിരത്തോളം പുസ്തങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിയിലുണ്ടാകും. 12 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
തോക്കാട് സാംസ്‌കാരിക നിലയം വായനാശാലയില്‍ നടന്ന ചടങ്ങില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് സലിം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
- Log in to post comments