Skip to main content

മാര്‍ച്ച് 22 ന് ലോക ജലദിനം ആചരിക്കണം

     ലോക ജലദിനമായ മാര്‍ച്ച് 22 സംസ്ഥാനവ്യാപകമായി സമുചിതമായി ആചരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. നദികളും ജലാശയങ്ങളും മറ്റു ജലസ്രോതസ്സുകളും മലിനമുക്തമാക്കാനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുക്കുവാന്‍ ജലദിനാചരണം പ്രേരകമാവുമെന്ന് ഉത്തരവില്‍ പറയുന്നു.
    വീണ്ടുവിചാരമില്ലാതെ ജലം പാഴാക്കാതിരിക്കാനും മലിനീകരണത്തിലൂടെയും മറ്റും പാഴായിപ്പോകുന്ന ജലം ഉപയോഗ യോഗ്യമക്കാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും ജലദിനാഘോഷത്തിലൂടെ സാധ്യമാക്കണം.  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുഴുവന്‍ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ജലസംരക്ഷണ പ്രതിജ്ഞയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പി.എന്‍.എക്‌സ്.1041/18

date