Skip to main content

തരിശ് ഭൂമിയില്‍ സൗരോര്‍ജ്ജ പ്ലാന്റ് : രജിസ്റ്റര്‍ ചെയ്യാം

    തരിശ് ഭൂമിയില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി ഇത്തരം ഭൂമിയുള്ളവര്‍ക്ക് അനര്‍ട്ടില്‍ ജിസ്റ്റര്‍ ചെയ്യാം.  പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി തരിശ് ഭൂമി, കൃഷിയോഗ്യമല്ലാത്ത ഭൂമി തുടങ്ങിയവയുടെ ലഭ്യത കണക്കാക്കുന്ന ശ്രമം ആരംഭിച്ചിട്ടുണ്ട്.  അനെര്‍ട്ടിന്റെ സൗരവീഥി എന്ന മൊബൈല്‍ ആപ് വഴിയോ വെബ്‌സൈറ്റ് ആയ www.anert.gov.in വഴിയോ ഭൂമി രജിസ്റ്റര്‍ ചെയ്യാം.  ഒരു മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന് അഞ്ച് ഏക്കര്‍ സ്ഥലം ആവശ്യമായി വരും.  ഏപ്രില്‍ അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1050/18

date