ആറന്മുളയെ എഡ്യുക്കേഷന്‍ സോണ്‍ ആക്കി മാറ്റും: വീണാ ജോര്‍ജ് എംഎല്‍എ
ആറന്മുളയെ എഡ്യുക്കേഷന്‍ സോണ്‍ ആക്കി മാറ്റുമെന്ന് വീണാ ജോര്‍ജ് എംഎല്‍ എ പറഞ്ഞു. ആറന്മുള എന്‍ജിനീയറിംഗ് കോളജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ ശിലാഫലകത്തിന്റെ അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
സഹകരണ വകുപ്പിനു കീഴില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന പത്തനംതിട്ട ജില്ലയിലെ ഏക സ്ഥാപനമാണ് ആറന്മുള എന്‍ജിനീയറിങ് കോളജ്്. 84,000 സ്‌ക്വയര്‍ഫീറ്റില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയായ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് അക്കാദമിക് ബ്ലോക്കില്‍ ക്ലാസ് റൂമുകളും കോണ്‍ഫറന്‍സ് റൂമുകളും ലാബുകളുമുണ്ട്. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല നടത്തിയ കഴിഞ്ഞവര്‍ഷത്തെ ഒന്നാംവര്‍ഷ ബിടെക് പരീക്ഷയില്‍ പത്തനംതിട്ട ജില്ലയില്‍ ഒന്നാം സ്ഥാനം ആറന്മുള എന്‍ജിനീയറിംഗ് കോളജ് കരസ്ഥമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ അനേകം സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകള്‍ ഈ കോളജില്‍ പ്രവര്‍ത്തിച്ചു വരുന്നു. പുതുതായി അവശ്യമുള്ള കോഴ്‌സുകള്‍ ആരംഭിക്കും. 18.58 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. ആറന്മുളയെ എഡ്യുക്കേഷന്‍ സോണാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും എംഎല്‍എ പറഞ്ഞു.
- Log in to post comments