കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (മഠത്തില്‍കാവ് പുളിന്താനം - കനകകുന്ന് മഠത്തില്‍കാവ് ഭാഗം, മറ്റക്കാട്ടുകുഴി ഭാഗം), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കാടിക്കാവ് ജംഗ്ഷന് മുതല്‍ കല്ലമാക്കല്‍ ജംഗ്ഷന് വരെയുള്ള ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങള്‍ ഒക്ടോബര്‍ നാലു മുതലും കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, 17, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (നെല്ലിമല, മാര്‍ത്തോമ കോളനി ഭാഗം) എന്നീ സ്ഥലങ്ങള്‍ ഒക്ടോബര്‍ അഞ്ചു മുതലും കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.
- Log in to post comments