Post Category
വ്യാപാരി ക്ഷേമനിധി മരണാനന്തര ആനുകൂല്യ വിതരണം
വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മരിച്ച അംഗങ്ങളുടെ ആശ്രിതക്കുള്ള ആനുകൂല്യ വിതരണം വ്യാപാരി ക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്മാന് ഇ.എസ്. ബിജു നിര്‍വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വൈ. വിജയന് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി. പാപ്പച്ചന് സ്വാഗതവും ജില്ലാ പ്രസിഡന്റ് എന്‍. സുധീന്ദ്രന്‍ ആശംസകളും ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. മിനി കൃതജ്ഞതയും രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മരണാനന്തര ആനുകൂല്യമാണ് വിതരണം ചെയ്തത്.
പി.എന്‍.എക്സ്.1084/18
date
- Log in to post comments