Skip to main content

ബി കോം ഫിനാന്‍സ് കോഴ്‌സിലേക്ക് പ്രവേശനം 

 

കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് , കാര്‍ത്തികപ്പളളിയില്‍ പുതിയതായി അനുവദിച്ച  ബി കോം ഫിനാന്‍സ്  കോഴ്‌സിന് ഈ മാസം 27 ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം. കോളജ് സീറ്റായ 50 ശതമാനത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ മാസം 27 വരെ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്.  കോളജില്‍ ഒഴിവുളള ഏതാനും ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് സീറ്റുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്:  www.ihrd.ac.in,www.keralauniversity.ac.in,http://caskarthikapally.ihrd.ac.in, ഫോണ്‍: 9495069307, 04792485852, 8547005018.

 

date