രണ്ടാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി.
ലോക്സഭാതെരഞ്ഞെടുപ്പിനുള്ളവോട്ടിംഗ് മെഷീന്, വിവി പാറ്റ്സംവിധാനം എന്നിവയുടെരണ്ടാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച ജനറല്ഒബ്സര്വര്ഗരിമഗുപ്ത, പോലീസ്ഒബ്സര്വര് മാന്‍സിംഗ്, ജില്ലാവരണാധികാരിയായജില്ലാകലക്ടര്എച്ച്.ദിനേശന് എന്നിവരുടെസാന്നിധ്യത്തില്ഇടുക്കിഗസ്റ്റ്ഹൗസിലാണ്റാന്ഡമൈസേഷന് നടത്തിയത്.ഇടുക്കിലോക്സഭാമണ്ഡലത്തിലെഎല്ലാ പോളിംഗ് ബൂത്തുകളിലേയ്ക്കുമുള്ളവോട്ടിംഗ് യന്ത്രങ്ങളുംവിവി പാറ്റ്സംവിധാനവും റാന്ഡമൈസേഷനിലൂടെതിരഞ്ഞെടുത്തു. ജില്ലയിലെത്തിച്ചിട്ടുള്ളവോട്ടിംഗ് യന്ത്രങ്ങളുടെ നമ്പറുകള്‍ ഇ വിഎംമാനേജ്മെന്റ്സിസ്റ്റം എന്ന സോഫ്റ്റ്വെയറിന്റെസഹായത്തോടെകൂട്ടികലര്ത്തിഓരോ പോളിംഗ് ബൂത്തിലേയ്ക്കും നല്‍കേണ്ട വോട്ടിംഗ് യന്ത്രവുംവിവി പാറ്റ്സംവിധാനവും നിശ്ചയിക്കുകയാണ്റാന്ഡമൈസേഷനിലൂടെചെയ്യുന്നത്. റാന്ഡമൈസേഷന് നടപടികളില്ഇടുക്കിഎസ്.പികെ.ബി.വേണുഗോപാല്‍, തിരഞ്ഞെടുപ്പ്ഡെപ്യൂട്ടികളക്ടര്ജോസ്ജോര്ജ്, ഇടുക്കി ആര് ഡി ഒ എം.പിവിനോദ്, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായ സി.വി. വര്‍ഗീസ്, എം.ഡി.അര്ജുനന് , സജി, പി. രാജന്, സണ്ണിഇല്ലിക്കല്, തിരഞ്ഞെടുപ്പ്ഉദ്യോഗസ്ഥര്തുടങ്ങിയവര് പങ്കെടുത്തു.
- Log in to post comments