Skip to main content

കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

    കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച താരങ്ങള്‍ക്കുള്ള 2018 ലെ അര്‍ജുന, രാജീവ്ഗാന്ധി ഖേല്‍രത്‌ന, ധ്യാന്‍ചന്ദ്, ദ്രോണാചാര്യ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 31 ന് മുന്‍പ് ഡയറക്ടര്‍, കായികയുവജനകാര്യാലയം, വെള്ളയമ്പലം, തിരുവനന്തപുരം -  33 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട നിശ്ചിതഫോറത്തിന്റെ മാതൃകയും നിബന്ധനകള്‍ സംബന്ധിച്ച വിവരങ്ങളും www.sportskerala.org ല്‍ ലഭ്യമാണ്. ഫോണ്‍ : 0471-2326644.
പി.എന്‍.എക്‌സ്.1011/18

 

date