Skip to main content

കൊച്ചി കാന്‍സര്‍ കേന്ദ്രം വാര്‍ഷികം തുടര്‍വിദ്യാഭ്യാസ പരിപാടി നടത്തി

കൊച്ചി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. പി. ഗംഗാധരന്‍, ഡോ. സുശീല.ജെ.ഇന്ന, ഡോ. വാണി കേസരി ഡോ. പി. രമ, ഡോ. ജയകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. കാന്‍സര്‍ കേന്ദ്രം സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാല്‍, ഡോ. ഉഷാശ്രീ വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

date