Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ : ഇന്റര്‍വ്യൂ 17 ന്
ദക്ഷിണ മേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വരുന്ന 21 ഐ.ടി.ഐ-കളിലേക്ക് 'എംപ്ലോയബിലിറ്റി സ്കില്‍സ്' എന്ന വിഷയം പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ യോഗ്യതയുള്ളവരെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മേയ് 17 രാവിലെ 11 ന് തിരുവനന്തപുരം, വെള്ളയമ്പലം, അയ്യന്‍കാളി ഭവനിലെ ദക്ഷിണ മേഖല'ട്രെയിനിംഗ് ഇന്‍സ്പെക്ടറാഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും, സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും സഹിതം രാവിലെ 10.30 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു മാസത്തേയ്ക്ക് 10,000 രൂപ നിരക്കിലാണ് പ്രതിഫലം.
പി.എന്‍.എക്സ്.1779/18
date
- Log in to post comments