Skip to main content

ധനസഹായത്തിന് പദ്ധതികള്‍ ക്ഷണിച്ചു

സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ 2018 -19 സാമ്പത്തിക വര്‍ഷത്തെ ധനസഹായം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഔഷധസസ്യങ്ങളെക്കുറിച്ചുളള ഗവേഷണം, സംരക്ഷണം, അര്‍ദ്ധസംസ്‌കരണം, ഔഷധസസ്യോദ്യാന നിര്‍മ്മാണം, ബോധവത്കരണം തുടങ്ങിയ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുളള പദ്ധതികള്‍ ക്ഷണിച്ചു.  സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, ഔഷ ധനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സര്‍ക്കാരേതര സ്ഥാപനങ്ങള്‍, അംഗീകൃത സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം.   വിശദവിവരങ്ങളും അപേക്ഷാഫോമുകളും സംസ്ഥാന ഔഷധസസ്യബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.smpbkerala.org) ഓഫീസുകളിലും ലഭിക്കും.  പദ്ധതികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം (പദ്ധതി രേഖയുടെ അസലും നാല് പകര്‍പ്പുകളും) ജൂണ്‍ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ തൃശൂരിലെ ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലുളള റീജണല്‍ ഓഫീസിലോ സമര്‍പ്പിക്കാം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, ഷൊര്‍ണ്ണൂര്‍ റോഡ്, തിരുവമ്പാടി പി.ഒ, തൃശൂര്‍ 680 022, ഫോണ്‍: 0487 2323151. റീജിയണല്‍ ഓഫീസ്, ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര, തിരുവനന്തപുരം -695012, ഫോണ്‍ 0471 2347151.

പി.എന്‍.എക്‌സ്.1864/18

date