Skip to main content

സി-മെറ്റിൽ വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

        സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി -മെറ്റ്) യുടെ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളായ മലമ്പുഴ, (ഫോൺ: 0491 2815333), പളളുരുത്തി (ഫോൺ:0484 2231530), ഉദുമ (ഫോൺ: 0467 2419935), മുട്ടത്തറ (ഫോൺ: 0471 2300660), മങ്ങാട്ടുപ്പറമ്പ് (ഫോൺ: 0460 2200813) എന്നിവിടങ്ങളിൽ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറവും പ്രോസ്‌പെക്‌ടെസും സി-മെറ്റ് വെബ്‌സൈറ്റിലും (www.simet.in) ഡയറക്ടറേറ്റിലും (ഫോൺ: 0471  2743090) സി-മെറ്റ് നഴ്‌സിംഗ് കോളേജുകളിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 16. വെബ്‌സൈറ്റ്: www.simet.in

പി.എൻ.എക്‌സ്.2015/18

date