Skip to main content

വനഗവേഷണ സ്ഥാപനത്തില്‍ ഒഴിവ് : ഇന്റര്‍വ്യു ജൂണ്‍ ഏഴിന്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ആറ് മാസം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ട്രീ ഹെല്‍ത്ത് ഹെല്‍പ്‌ലൈനില്‍ ഒരു പ്രോജക്ട് ഫെലോയുടെയും പ്രോജക്ട് അസിസ്റ്റന്റിന്റെയും താത്ക്കാലിക ഒഴിവുണ്ട്.  ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് പ്രോജക്ട് ഫെലോയുടെ യോഗ്യത.  ബയോളജിക്കല്‍ സയന്‍സിലുള്ള ഗവേഷണ പരിചയം അഭികാമ്യം.  പ്രതിമാസം 22,000 രൂപയാണ് ഫെലോഷിപ്പ്.  മാത്തമാറ്റിക്‌സില്‍ ഒന്നാം ക്ലാസ് ബിരുദമാണ് പ്രോജക്ട് അസിസ്റ്റന്റിന്റെ യോഗ്യത.  ജി.ഐ.എസ് അനാലിസിസിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.  പ്രതിമാസം 19,000 രൂപ ഫെലോഷിപ്പ് ലഭിക്കും.  2018 ജനുവരി ഒന്നിന് 35 വയസ് കവിയരുത് (1983 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം).  പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും നിയമാനുസൃത ഇളവ് ലഭിക്കും. 
    ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഏഴിന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നേരിട്ടെത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  വിശദവിവരങ്ങള്‍ക്ക് : www.kfri.res.in
പി.എന്‍.എക്‌സ്.2024/18

date