Skip to main content

വാഹനങ്ങള്‍ ലേലം ചെയ്യും

പാലക്കാട് എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ നാല് കാര്‍, മൂന്ന് ജീപ്പ്, 22 ഓട്ടോറിക്ഷ, 41 മോട്ടോര്‍ സൈക്കിള്‍ എന്നിവ പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്ഥിരീകരണത്തിനു വിധേയമായി പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ ആറ് രാവിലെ 10 ന്  പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും മറ്റു വിവരങ്ങളും പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും പാലക്കാട് ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. വാഹനങ്ങള്‍ ഓഫീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയോടെ പരിശോധിക്കാം.
പി.എന്‍.എക്‌സ്.2026/18

date