Skip to main content

മന്ത്രിസഭാ വാര്‍ഷികം: പ്രദര്‍ശനവാഹനത്തിന്റെ പര്യടനം ഇന്നും (മെയ് 27) നാളെയും (മെയ് 28)

 

കൊച്ചി: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശന വാഹനം ജില്ലയില്‍ ഇന്നും (മെയ് 27) നാളെയും (മേയ് 28) പര്യടനം നടത്തും. ഇന്ന് (മേയ് 27) രാവിലെ ഫോര്‍ട്ടുകൊച്ചിയില്‍ നിന്നാരംഭിക്കുന്ന പര്യടനം പള്ളുരുത്തി, കുണ്ടന്നൂര്‍, ഇടപ്പള്ളി, കാക്കനാട് എന്നിവിടങ്ങളിലെത്തും. മെയ് 28-ന് കളമശ്ശേരി, ആലുവ, നെടുമ്പാശ്ശേരി, അങ്കമാലി  എന്നിവിടങ്ങളിലും പ്രദര്‍ശന വാഹനം പര്യടനം നടത്തും. വികസന ചിത്രങ്ങളുടെ പ്രദര്‍ശനം, വീഡിയോ ഷോ എന്നിവ ഒരുക്കിയിട്ടുളള വാഹനം സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ചിത്രം പകര്‍ന്നുതരും

date