Skip to main content

കൈത്തറി നെയ്ത്തുത്സവം 28 ന്

    സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെയ്ത്തുകാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൈത്തറി നെയ്ത്തുല്‍സവം 2018 സംഘടിപ്പിക്കുന്നു.  മെയ് 28 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ നേമം വിക്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിപാടി നടക്കും. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.  കൈത്തറി മേഖലയിലെ 3000 പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.  ജില്ലയെ വിവിധ കൈത്തറി മേഖലകളായി തിരിച്ച് കൈത്തറി തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച കലാമല്‍സരങ്ങളില്‍ വിജയിച്ചവരെ പങ്കെടുപ്പിച്ച് പരിപാടി നടത്തും. ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും.  സംസ്ഥാനത്തെ മികച്ച കൈത്തറി സംഘങ്ങള്‍ക്കും കലാപരമായ കൈത്തറി നെയ്ത്തുകാര്‍ക്കുമുള്ള അവാര്‍ഡുകള്‍ എം.എല്‍.എമാരായ കെ. ആന്‍സലന്‍, കെ. ഹരീന്ദ്രന്‍, ഒ.രാജഗോപാല്‍, എ. വിന്‍സെന്റ് എന്നിവര്‍ വിതരണം ചെയ്യും.  മുതിര്‍ന്ന നെയ്ത്തുകാരെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ആദരിക്കും.
പി.എന്‍.എക്‌സ്.2029/18

date