Skip to main content

നിയമലംഘനം കണ്ടെത്തി

തീരദേശ പരിപാലന അതോറിറ്റിയുടെ യോഗം സി.ആര്‍.ഇസഡ് ക്ലിയറന്‍സിനുള്ള 391 അപേക്ഷകള്‍ തീര്‍പ്പാക്കി.  കണ്ണൂര്‍  ഇടയ്ക്കാട് എന്ന സ്ഥലത്ത് സി.ആര്‍.ഇസഡ് നിയമം ലംഘിച്ച് നടന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ പരിപാലന അതോറിറ്റി ജീവനക്കാര്‍ കണ്ടെത്തിയിരുന്നു.  ഈ വിവരം ജില്ലാ കളക്ടറുടെയും കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെയും ശ്രദ്ധയില്‍പ്പെടുത്തും.  ജില്ലാ കളക്ടറുടെയും കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെയും മറുപടി ലഭിക്കുന്നത് അനുസരിച്ച് ഇക്കാര്യത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളും.
പി.എന്‍.എക്‌സ്.2044/18

date