Skip to main content

പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സമിതി ഹോസ്റ്റലുകള്‍ സന്ദര്‍ശിക്കും

പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പോസ്റ്റ് മെട്രിക് വിഭാഗം വിദ്യാര്‍ത്ഥിക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പൂച്ചെടിവിള (പെണ്‍കുട്ടികള്‍) വെള്ളയമ്പലം (ആണ്‍കുട്ടികള്‍) ഹോസ്റ്റലുകള്‍ നിയമസഭയുടെ പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ സമിതി ഇന്ന് (മെയ് 29) സന്ദര്‍ശിക്കും.  രാവിലെ 11 ന് സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ ഹോസ്റ്റലുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ സംബന്ധിച്ച് സമിതി പരിശോധന നടത്തുകയും അന്തേവാസികളും മറ്റ് ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്തുകയും ചെയ്യും.
പി.എന്‍.എക്‌സ്.2050/18

date