Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സബ്‌സിഡി

കൊച്ചി: പട്ടികജാതി വിഭാഗക്കാര്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്ന പദ്ധതിയിലേയക്ക് ജില്ലാ പട്ടികജാതി വികസന ആഫീസ്സര്‍ അപേക്ഷ ക്ഷണിച്ചു. സ്വന്തം ഭൂമിയിലോ പാട്ടത്തിനോ വാടകയ്‌ക്കോ  ഭക്ഷ്യവിളകള്‍ 
കൃഷി ചെയ്യുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക്  കൃഷി ആവശ്യത്തിനായുള്ള ആകെ 
ചെലവിന്റെ 50 ശതമാനം   (പരമാവധി 25000 രൂപ വരെ)  പദ്ധതിപ്രകാരം സബ്‌സിഡിയായി നല്‍കും.

എറണാകൂളം ജില്ലയിലെ സ്ഥിര താമസക്കാരും വാര്‍ഷിക കുടുംബ 
വരുമാനം 25,000 രൂപയില്‍ അധികരിക്കാത്തതും കുറഞ്ഞത് 50 സെന്റ് ഭൂമിയി
ലെങ്കിലും കൃഷി ചെയ്യുന്നവരുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക്  അപേക്ഷിക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ ജാതി, വരുമാനം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (സാക്ഷ്യപത്രത്തില്‍ ഭൂമിയുടെ വിസ്തീര്‍ണ്ണവും ആകെ കൃഷി ചെലവും സൂചിപ്പിക്കണം) എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തില്‍ അപേക്ഷിക്കാവുന്നതാണ്.

കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി കൂടുതലുള്ളവര്‍ക്കും വരുമാനം കുറവ് ഉള്ളവര്‍ക്കും ജൈവ കൃഷിയിലൂടെ വിഷരഹിതമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30-നു മുമ്പായി അതാത് ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ആഫീസില്‍ നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ആഫീസ്സില്‍ നിന്നും ലഭിക്കും. 

date