Skip to main content

കരാര്‍ നിയമനം

കുന്നംകുളം സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്‍റ് മ്യൂസിക്, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ കം ഓഫീസ് അസിസ്റ്റന്‍റ്, കുക്ക് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഉപകരണ സംഗീതത്തിലുളള ഡിപ്ലോമ / ബിരുദമാണ് പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്‍റ് മ്യൂസികിന്‍റെ യോഗ്യത. ബിരുദവും പി ജി ഡി സി എ യും കമ്പ്യൂട്ടര്‍ സ്ക്രീന്‍ റിഡര്‍ സോഫ്റ്റ്വെയറിലുളള പരിജ്ഞാനവുമാണ്  കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ കം ഓഫീസ് അസിസ്റ്റന്‍റിന്‍റെ യോഗ്യത. പാചകത്തിലുളള മുന്‍പരിചയവും രാത്രി ഹോസ്റ്റലില്‍ താമസിക്കുന്നതിനുളള സന്നദ്ധതയാണ് കുക്കിന്‍റെ യോഗ്യത. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്ന് (മെയ് 31) രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04885-220562, 94460121225.

date