Skip to main content

ബ്ലോക്ക് പഞ്ചായത്ത് പരിധികളില്‍ വയോമിത്രം:  ആരോഗ്യമന്ത്രി കെ. കെ. ശൈലജ

ബ്ലോക്ക് പഞ്ചായത്ത് പരിധികളില്‍ വയോമിത്രം പദ്ധതി തുടങ്ങുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക വികസന പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ച ക്ഷേമസ്ഥാപനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. ഒരുവര്‍ഷംകൊണ്ട് 40 വയോമിത്രം പദ്ധതികളാണ് തുടങ്ങിയത്. ട്രാന്‍സ്ജെന്‍റേഴ്സിനായി നിരവധി പദ്ധതികള്‍ തുടങ്ങും. ഭിന്നശേഷിക്കാര്‍ക്കായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രാമവര്‍മ്മപുരത്ത് ആശാഭവന്‍, ഗേള്‍സ്ഹോം, പ്ലേയ്സ് ഓഫ് സേഫ്റ്റി, നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം, വൃദ്ധസദനം പുതിയ കെട്ടിടം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. കൃഷിവകുപ്പ്മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ്, ജില്ലാകലക്ടര്‍ ഡോ.എ. കൗശിഗന്‍, ഡെപ്യൂട്ടിമേയര്‍ ബീന മുരളി, പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സി.ആര്‍. രവിചന്ദര്‍ ,ഫ്രാന്‍സിസ് ചാലിശേരി തുടങ്ങിയവര്‍ സംസാരിച്ചു.

date