Skip to main content

എ.ആര്‍. രാജരാജവര്‍മയുടെ നൂറാം ചരമവാര്‍ഷികം; സമ്പൂര്‍ണകൃതികളുടെ പ്രകാശനവും, അനുസ്മരണ സെമിനാറും ജൂണ്‍ 18ന്

 

 കേരളപാണിനി എ.ആര്‍.രാജരാജവര്‍മയുടെ നൂറാം ചരമ വാര്‍ഷികവും പ്രൊഫ.പന്മന രാമചന്ദ്രന്‍ നായര്‍ ചീഫ് എഡിറ്ററായ എ.ആര്‍.സമ്പൂര്‍ണ്ണകൃതികളുടെ പ്രകാശനവും സെമിനാറും ജൂണ്‍ 18ന് രാവിലെ 11 മണി മുതല്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കും.  പ്രൊഫ.വെളുത്താട്ട് കേശവന്‍ പുസ്തകം പ്രകാശനവും എ.ആര്‍.അനുസ്മരണ പ്രഭാഷണവും നടത്തും.  ഡോ.കെ.ആര്‍.ഉഷാകുമാരി പുസ്തകം ഏറ്റുവാങ്ങും. 

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ പുസ്തക പരിചയം നടത്തും. ഡോ.പി.സോമന്‍ പ്രൊഫ.പന്മന രാമചന്ദ്രന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വട്ടപ്പമ്പില്‍ ഗോപിനാഥപ്പിള്ള, ഡോ.എം.ജി.ശശിഭൂഷണ്‍  എന്നിവര്‍ സംസാരിക്കും.  ഡോ.ബിജു ബാലകൃഷ്ണന്‍ കവിത ആലപിക്കും. 

തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന  സെമിനാറില്‍  മലയാള വ്യാകരണവും വൃത്താലങ്കാരാദിപഠനങ്ങളും ഏ.ആറിനു ശേഷം എന്ന വിഷയത്തില്‍ ഡോ.ചാത്തനാത്ത് അച്യൂതനുണ്ണി, ഡോ.ടി.ബി.ഗോപാലപ്പണിക്കര്‍, ഡോ.സി.ആര്‍.പ്രസാദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നാല് വാല്യങ്ങളായിട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മേഖദൂത്, ഭാഷാകുമാരസംഭവം, മലയാള ശാകുന്തളം എന്നിവ ഒന്നാം വാല്യത്തിലും മാളവികാഗ്നിമിത്രം, ചാരുദത്തന്‍,സ്വപ്നവാസവദത്തം എന്നിവ വാല്യം രണ്ടിലും ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നിവ നാലാം വാല്യത്തിലുമായാണ് പ്രസിദ്ധീകരിക്കുന്നത്.  സെമിനാറില്‍  പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9447956162.  

പി.എന്‍.എക്‌സ്.2411/18

 

 

date