Skip to main content

ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍

 

തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബയോടെക്‌നോളജിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. നാനോ കെമിസ്ട്രി, നാനോ പാര്‍ട്ടിക്കിള്‍ സിന്തസിസ്, അനിമല്‍ ടിഷ്യു കള്‍ച്ചര്‍, ടിഷ്യൂ എഞ്ചിനീയറിംഗ്, അനിമല്‍ ഹാന്‍ഡിലിംഗ് (മൈസ്) എന്നിവയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.  യു.ജി.സി/സി.എസ്.ഐ.ആര്‍-നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് പി.എച്ച്.ഡി ചെയ്യാന്‍ അവസരമുണ്ട്.  പ്രായം ജൂണ്‍ ഒന്നിന് 28 വയസ്സ് കവിയരുത്.  പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.  ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം-695 562 ല്‍ ജൂണ്‍ 20 നു രാവിലെ 10 ന് കൂട്ടിക്കാഴ്ചയ്ക്കായി ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക് www.jntbgri.res.inസന്ദര്‍ശിക്കാം.

പി.എന്‍.എക്‌സ്.2415/18

date