Skip to main content

പ്രൊപ്പോസല്‍ ക്ഷണിച്ചു

    പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് 2018-19 അദ്ധ്യയന വര്‍ഷത്തില്‍ 150 സാമൂഹ്യപഠന മുറികളില്‍ ഭൗതികസാഹചര്യം ഒരുക്കുന്നതിന് ഈ രംഗത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിച്ചു.  പ്രൊപ്പോസലുകള്‍ 23 വരെ സ്വീകരിക്കും. പ്രീബിഡ് മീറ്റിംഗ് ഇന്ന് (ജൂണ്‍ 19 രാവിലെ 11 ന്) പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 0471 2303229, 2304594. 
പി.എന്‍.എക്‌സ്.2437/18

date