Skip to main content

ഡി.എല്‍.എഡ് മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    തിരുവനന്തപുരം ജില്ലയിലെ 2018-20 അധ്യയന വര്‍ഷത്തിലേക്കുള്ള ഡി.എല്‍.എഡ് കോഴ്‌സ് പ്രവേശനത്തിനുള്ള മെരിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പ്രസിദ്ധീകരിച്ചു.  ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ രണ്ടിനും സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ നാലിനും രാവിലെ 9.30 മുതല്‍ ചാല ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും.
    ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (ഒ.ബി.സി), സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഫാറം നം. 42) എന്നിവയും മറ്റ് രേഖകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2527/18
 

date