Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 1200-1500 സി.സി യുളളതും 1500-2300 സി.സി യുളളതുമായ കാറുകള്‍ ആഗസ്റ്റ് മുതല്‍ സര്‍വീസ് നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പ്രതിമാസ ഇന്ധനം ഉള്‍പ്പെടെ എല്ലാ ചെലവുകളും ഉള്‍ക്കൊളളിച്ചു പരമാവധി 2500 കി.മി (1500-2300 സി.സി) 1500 കി.മി (1200-1500 സിസി) ഓടുന്നതിനുള്ള നിരക്കും അധികം കിലോമീറ്റര്‍ നിരക്കും പ്രത്യേകം സൂചിപ്പിച്ചു ഫിനാന്‍സ് കം അക്കൗണ്ട്‌സ് ഓഫീസര്‍, സി.സി.ആര്‍.സി, കളമശേരി വിലാസത്തിലും സോഫ്റ്റ് കോപ്പി kcrcfao@gmail.com ഇ-മെയില്‍ വിലാസത്തിലും ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിനകം നല്‍കണം.

date