Skip to main content

പോളിടെക്‌നിക് പ്രവേശനം: ഒരു ലക്ഷത്തിലേറെ അപേക്ഷകര്‍

    സംസ്ഥാനത്തെ 45 ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ ഗവണ്‍മെന്റ് സീറ്റുകളിലേക്കും 1,000,76 അപേക്ഷകര്‍. 14725 സീറ്റുകളാണുളളത്.  ജൂണ്‍ 22 ആയിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി.  25ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 28 വരെ പരാതികളുണ്ടെങ്കില്‍ അറിയിക്കാനും ഓപ്ഷനുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ മാറ്റുന്നതിനും അവസരമുണ്ട്.  30ന് അവസാന റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.
പി.എന്‍.എക്‌സ്.2554/18

date