Skip to main content

വായനാപക്ഷാചരണം; വായനാവസന്തം

    വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വായനാവസന്തം പരിപാടി കുട്ടനെല്ലൂര്‍ ഗവ.കോളേജില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.സി. ബാബു അധ്യക്ഷത വഹിച്ചു. ഐ ആന്റ് പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പ്രദീപ് ഹരിഹരന്‍, ഹിന്ദി വിഭാഗം മേധാവി ഡോ. അജിത, യു.യു.സി സിബിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍. ബിജു നന്ദിയും പറഞ്ഞു. മാധവിക്കുട്ടിയുടെ കഥകള്‍ ആസ്പദമാക്കി വായനാനുഭവത്തിന്റെ സാധ്യതകളെപ്പറ്റി കെ.രമ ടീച്ചര്‍, ഹാരിഫാബി എന്നിവര്‍ സംസാരിച്ചു. വായനാമത്സരത്തില്‍ വിജയികളായ വനിതകളുടെ അനുഭവ വിവരണവും സംവാദവും നടന്നു.

date