Post Category
ജലരക്ഷ ജീവരക്ഷ : ഷോര്‍ട്ട് ഫിലിം മത്സരം
ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ജലസംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും മുന്‍നിര്‍ത്തി ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുക. ഫിലിമിന്റെ ദൈര്‍ഘ്യം രണ്ട് മിനിറ്റ്. ഹൈ ഡെഫിനിഷന്‍ ഫോര്‍മാറ്റിന്റെ എം പെഗ് 4 കംപ്രഷനിലുളള വീഡിയോകളുടെ ഡി വി ഡി കളാണ് മത്സരത്തിനയക്കേണ്ടത്. അവസാന തീയതി ജൂലൈ 16 വൈകീട്ട് 5 മണി. പൊതുജനങ്ങള്‍ക്കും കോളേജ്, സ്കൂള്‍, വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മികച്ച 3 വീഡിയോകള്‍ക്ക് സമ്മാനം നല്‍കും. വിലാസം : ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് ഓഫീസ് ബില്‍ഡിംഗ്, അയ്യന്തോള്‍, തൃശൂര്‍. ഇ-മെയില്‍ റീെവേൃശൗൈൃ@ഴാമശഹ.രീാ.
date
- Log in to post comments